GLOBAL News

ചാൾസ് മൂന്നാമൻ ആശുപത്രിയിൽ; സ്ഥിരീകരിച്ച് ബക്കിംഗ്ഹാം കൊട്ടാരം

ചാൾസ് മൂന്നാമൻ രാജാവിനെ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ച് ബക്കിംഗ്ഹാം കൊട്ടാരം.പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്നുള്ള ശസ്ത്രക്രിയക്കാണ് ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൊട്ടാരം അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ രാജാവിനെ ചികിത്സയ്ക്കായി ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്‍റെ ചികിത്സാ വിവരം അന്വേഷിക്കുന്നവർക്കും, രോഗം വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നവർക്കും കൊട്ടാരം അധികൃതർ നന്ദി അറിയിച്ചിട്ടുണ്ട്.
വെയിൽസ് രാജകുമാരി കൂടിയായ മരുമകൾ കെയ്റ്റ് കാതറിൻ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ നടത്തിയ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാകും ചാൾസ് മൂന്നാമന്‍റെയും ശസ്ത്രക്രിയ നടത്തുകയെന്നാണ് വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചാൾസ് രാജാവ് മരുമകളെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഇത് തന്‍റെ ചികിത്സയുടെ കാര്യത്തിനും കൂടിയായിരുന്നെന്നാണ് വ്യക്തമാകുന്നത്. ശസ്ത്രക്രിയയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലണ്ടൻ സെൻട്രൽ ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക് ചാൾസ് രാജാവിനെ പ്രവേശിപ്പിച്ചപ്പോൾ കാമില രാജ്ഞിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!