Kerala News

ഇപ്പോളത്തെ ഗായകരുടെ ശബ്ദം പ്രഷർകുക്കറിൽ നിന്ന് വായു പോകുന്നത് പോലെ ; സൂരജ് സന്തോഷിനെതിരെ അധിക്ഷേപവുമായി സന്ദീപ് വാര്യർ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത ഗായിക കെ എസ് ചിത്രയെ വിമർശിച്ച ഗായകൻ സൂരജ് സന്തോഷിനെതിരെ കടുത്ത അധിക്ഷേപവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.

‘ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് . യേശുദാസ് മുതൽ മധു ബാലകൃഷ്ണൻ വരെ നമ്മുടെ ഗായകരെല്ലാം പാടുമ്പോൾ ഒരു ഗാംഭീര്യവും മനോഹാരിതയും ഫീൽ ചെയ്യുമായിരുന്നു . സംഗീതം അവർക്കൊക്കെ ഉപാസനയായിരുന്നു . സംഗീതമായിരുന്നു അവർക്ക് ലഹരി . ഇപ്പോഴത്തെ തലമുറയിലെ ചില ഗായകർ സംഗീതത്തേക്കാൾ ഉപാസിക്കുന്നത് എന്താണെന്ന് അവരുടെ ശബ്ദവും കോലവും കാണിച്ചു തരുന്നുണ്ട് . പ്രഷർകുക്കറിൽ നിന്ന് വായു പോകുന്നത് പോലെയാണ് ശബ്ദം . ഒരു ഹരിമുരളീരവമോ പ്രമദവനമോ ഇവനൊക്കെ പാടിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ .കള്ളത്തൊണ്ട വച്ച് കാണിക്കുന്ന അഭ്യാസമാക്കി ഇവർ സംഗീതത്തെ തരം താഴ്ത്തിയിരിക്കുന്നു . അതുകൊണ്ടു തന്നെയാവണം ഇവർ പാടുന്ന ഒരു പാട്ട് പോലും നമ്മുടെയൊന്നും ചുണ്ടിൽ ആവർത്തിക്കപ്പെടുന്നില്ല .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!