Trending

സർക്കാർ ഫണ്ടുകൾ ചിലവഴിക്കാനാവാതെ ചങ്ങലക്കിട്ടിരിക്കുന്നു;പ്രതിഷേധ കൂട്ടായ്മയുമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികൾ

കുന്ദമംഗലം:ഗ്രാമ പഞ്ചായത്തുകളിൽസർക്കാർ ഫണ്ടുകൾ ചിലവഴിക്കാനാവാതെ ചങ്ങലക്കിട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ.തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഈ മാസം 24 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൻ്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായികുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദിവസവും മാറി വരുന്ന സർക്കാറിൻ്റെ സർക്കുലർ പ്രകാരം എന്ത് ചെയ്യണമെന്നറിയാതെ ജീവനക്കാർ പ്രയാസപ്പെടുകയാണ്. ജോലിഭാരം ഏറെയുള്ള ജീവനക്കാർക്ക് അധികഭാരം നൽകിയാണ് അനാവശ്യമായി നവകേരള സദസിൻ്റെ ഭാഗമായെത്തിയ ഫയലുകൾ ഉള്ളതെന്നും രാമൻ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അലവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ, സെക്രട്ടറി സി പി ശിഹാബ്, .ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ കെ സി നൗഷാദ്, പി കൗലത്ത്, ഫാത്തിമ ജെസ്ലി, യു സി ബുഷ്റ, ഷമീറ അരീപ്പുറം പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!