Kerala kerala politics

വീണയ്ക്ക് പ്രതിരോധം തീര്‍ത്തത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; ഇപ്പോള്‍ എന്താണ് പറയാനുള്ളത്; പി രാജീവിന് മറുപടിയുണ്ടോ? മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. താനിക്കാര്യം നേരത്തെ പറഞ്ഞതാണ്. എന്നാല്‍ വീണക്ക് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിരോധമൊരുക്കുകയാണ് ചെയ്തത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം മാത്രം എന്നു പറഞ്ഞ സിപിഐഎമ്മിന് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും എംഎല്‍എ ചോദിച്ചു.

കെഎസ്‌ഐഡിസിക്ക് നോട്ടീസ് ലഭിച്ചതും മറുപടി നല്‍കിയതിനെക്കുറിച്ചും മന്ത്രി പി രാജീവ് വ്യക്തമാക്കണം.സിഎംആര്‍എല്‍ കമ്പനിയുടെ 14% ലാഭം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. കരിമണല്‍ കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ വ്യവസായ വകുപ്പ് കൂട്ടുനിന്നിട്ടുണ്ടോ എന്ന് മന്ത്രി മറുപടി പറയണം. സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് എക്‌സാ ലോജിക്കും വീണ വിജയനും നിയമപരമായി അംഗീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്കു വേണ്ടി കൈപ്പറ്റിയ കൈക്കൂലി പണം ആണെന്ന് പറയാന്‍ ഇതാണ് കാരണം
വിഷയത്തില്‍ ആവശ്യമായ നിയമ നടപടികള്‍ തുടരുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സി അന്വേഷണത്തില്‍ അസ്വഭാവികത ഉണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്നും മാത്യൂ കുഴല്‍നാടന്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!