Trending

ചാരിറ്റിക്കായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു 72 കാരൻ എൻ എം പിള്ള; അനാഥരെ സനാഥരാക്കുന്നതിനു വേണ്ടി ഒരു സംഘടനയും ഒരു കൂട്ടം ആളുകളും

കൊല്ലം : ചാരിറ്റിയുടെ പുതുമുഖം മാത്രം കാണുന്ന മലയാളികൾ ആണ് നമ്മുക്കിടയിൽ കൂടുതൽ. എന്നാൽ ചാരിറ്റിക്കായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു 72 കാരൻ ഉണ്ട്. അദ്ദേഹത്തെ കാണാതെ പോവുകയാണ്.നവമാധ്യമങ്ങൾ വഴി ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾക്കിടയിലാണ് പരോപകാരം മാത്രം ജീവിതലക്ഷ്യമാക്കിയ  എൻ എം പിള്ളയുടെ ജീവിതയാത്ര.17 വർഷമായി നിർധന രോഗികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് എൻ എം പിള്ള. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 13 ഔട്ട് പേഷ്യൻ ക്ലിനിക്കുകൾ നടത്തിവരുകയാണ് ഇദ്ദേഹം. മരുന്നുകൾ ഉൾപ്പെടെയുള്ളവ  തീർത്തും സൗജന്യമാണ് ഈ ക്ലിനിക്കുകളിൽ.സർക്കാർ –  അർദ്ധസർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹായങ്ങൾ  ഇതുവരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്  ലഭിച്ചിട്ടില്ല എന്നത് അതിശയിപ്പിക്കുന്നുണ്ട്.സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഒരു കൂട്ടം മനുഷ്യസ്നേഹികളായ ഡോക്ടർമാരുടെയും ഒരുപറ്റം വളണ്ടിയർമാരുടെയും കൂട്ടായ്മയുടെ ശ്രമഫലമായാണ് 17 വർഷമായി അനാഥരെ സനാഥരാക്കുന്നതിനു വേണ്ടി ഈ സംഘടന പ്രവർത്തിച്ചുവരുന്നത്.സഹായങ്ങൾക്കായി പല സർക്കാർ ഓഫീസുകൾ സമീപിച്ചെങ്കിലും അവിടെ നിന്നും  തിക്താനുഭവങ്ങളാണ് ഉണ്ടായതെന്ന് എൻ എം പിള്ള പറഞ്ഞു. അതേസമയം നല്ലവരായ പൊതുജനങ്ങളുടെ സഹായങ്ങൾ ട്രസ്റ്റിന് ലഭിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.സംഘടനയ്ക്ക് കീഴിൽ പരിശീലനം നേടിയ 25 ഡോക്ടർമാരും  140 സന്നദ്ധ പ്രവർത്തകർ, 44 പാരാമെഡിക്കൽ സ്റ്റാഫും ഉണ്ട്. പരിശോധനകളും മരുന്നുകളും രോഗികൾക്കാവശ്യമായ ഓക്സിജൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും തീർത്തും സൗജന്യമാണ്.ഓൺലൈൻ വഴി വ്യാജ ചാരിറ്റിയിൽ പെടുന്ന മലയാളികൾ കാണാതെ പോകരുത് ഈ സംഘടനയെ.ഇപ്പോൾ ഈ സംഘടന സ്വാന്തനം എന്ന പേരിൽ ഒരു റേഡിയോ സ്റ്റേഷൻ ആരംഭിക്കുണ്ട്. ഇവരുടെ ഓർഗാണൈസേഷനിൽ ഒരുപാട് ആളുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും ഏകദേശം പത്തോളം പേർ മാത്രമാണ് വേതനത്തിൽ ജോലി ചെയ്യുന്നത്. മറ്റുള്ളവർ എല്ലാം തീർത്തും യാതൊരു വിധ പ്രതിഫലവും വാങ്ങാതെ സർവീസ് ചെയ്യുകയാണ്.അനാഥർക്കായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യൻ കാണാതെ പോകരുത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!