കോൺഗ്രസ് 139ആം ജന്മദിനത്തിന്റെ ഭാഗമായി കുന്നമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിന പദയാത്രയും ജന്മദിന സംഗമവും നടത്തി. പദയാത്ര കാരന്തൂരിൽ നിന്നും കെപിസിസി മുൻ ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ജാഥക്യാപ്റ്റൻ സിവി സംജിത്തിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു. പദയാത്രയുടെ സമാപനവും ജന്മദിന സംഗമവും കുന്നമംഗലത്ത് എൻ എസ് യു, ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. എം പി കേളുകുട്ടി, ബാബു നെല്ലൂളി, ടി കെ ഹിതേഷ് കുമാർ, തൂലിക മോഹനൻ, വിജിമൂപ്രമ്മൽ,എം ധനീഷ് ലാൽ ഷൈജ വളപ്പിൽ, രജനി തടത്തിൽ , ജിഷ ചോലക്കമണ്ണിൽ, റിനേഷ് ബാൽ, മണിലാൽ തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ് 139ആം ജന്മദിനം; കുന്നമംഗലം മണ്ഡലം ജന്മദിന പദയാത്രയും ജന്മദിന സംഗമവും നടത്തി

