kerala politics

മന്ത്രിസഭ പുനഃസംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതു മുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആന്റണി രാജുവിനും അഹമ്മദ് ദേവര്‍ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.

മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ട് പേര്‍ക്ക് രണ്ടര വര്‍ഷവും,മറ്റ് രണ്ട് പേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവര്‍ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും .മുന്‍ ധാരണ പ്രകാരമാണെങ്കില്‍ നവംബര്‍ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാല്‍ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!