Kerala

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.

ആലംകോട് മുസ്ലിം പള്ളിക്കെതിര്‍വശമുള്ള നജാമിന്റെ വീട് എറിഞ്ഞ് തകര്‍ത്തു. സമീപത്തുള്ള നജാമിന്റെ സഹോദരി താഹിറാബീവിയുടെ വീടും എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. താഹിറാബീവിയുടെ മകന്‍ സനതിന് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ബുധനാഴ്ച രാത്രിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ആലംകോട്ടുണ്ടായ പ്രതിഷേധത്തിന്റെയും ‘ സംഘര്‍ഷത്തിന്റെയും തുടര്‍ച്ചയാണ് അക്രമസംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!