നീലഗിരി പന്തല്ലൂര്‍ എലമണ്ണ പ്രദേശത്ത് മൂന്ന് സ്ത്രീകളെ പുലി ആക്രമിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചരിത, വള്ളിയമ്മാള്‍, ദുര്‍ഗ എന്നിവരെയാണ് പുള്ളിപ്പുലി അക്രമിച്ചത്.

ചിത്ര, ദുർഗ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിയമ്മ പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിവാസി സ്തീകള്‍ക്ക് ആണ് പരിക്കേറ്റത്. തോട്ടം തൊഴിലാളികളാണ് ഇവര്‍.

രാവിലെ സ്ത്രീകള്‍ ജോലിക്കു പോകുമ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ റോഡ് തടഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് പുലിയുടെയും കടുവയുടെയും ആക്രമണം നടക്കുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.

എംഎൽഎ പൊൻ ജയശീലൻ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി.

