Kerala

പിണറായിക്കെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്. ബി.ജെ.പിയുടെ രാജ്യസഭാംഗം ജി.വി.എല്‍ നരസിംഹ റാവുവാണ് നോട്ടീസ് നല്‍കിയത്. കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് ആരോപിച്ചാണ് ് നോട്ടീസ് നല്‍കിയത്.

വെള്ളിയാഴ്ച ചേരുന്ന അവകാശ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ബി.ജെ.പി എം.പിയുടെ ആവശ്യം. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ഇത് പാര്‍ലമെന്റിന്റെ അവകാശം ഹനിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

കേരള നിയമസഭയിലെ ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ചാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. ബ പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയമാണ് കേരള നിയമസഭ പാസാക്കിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!