ഗവര്‍ണര്‍ കീലേരി അച്ചുവായി മാറിയെന്നും ഗവര്‍ണറുടെ പ്രകോപനത്തില്‍ എസ്എഫ്‌ഐ വീഴില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാഡമിക് കാര്യങ്ങള്‍ തടസ്സപെടുത്തിയാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ താമസിക്കുന്നത്. സെനെറ്റില്‍ യു ഡി എഫ് പ്രതിനിധികളെ നിയമിക്കാന്‍ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് ലിസ്റ്റ് നല്‍കിയത് ബിജെപി ഓഫീസ് വഴിയാണെന്നും പിഎം ആര്‍ഷോ ആരോപിച്ചു.
ഗവര്‍ണര്‍ കീലേരി അച്ചുവായി മാറി; പ്രകോപനത്തില്‍ എസ്എഫ്‌ഐ വീഴില്ല; പി എം ആര്‍ഷോ

