വടകര: ഓര്‍ക്കാട്ടേരിയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഷബ്ന ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃമാതാവ് നബീസ പൊലീസ് കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു നബീസ.
അതേസമയം ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നബീസയുടെ സഹോദരന് ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് ഷബ്ന മൊബൈലില്‍ പകര്‍ത്തിയതായിരുന്നു വീഡിയോ. ഷബ്നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

