National

ലോക്സഭയില്‍ സുരക്ഷാ വീഴ്ച; യുവതിയടക്കം നാലു പേര്‍ പിടിയില്‍; പാസ് നല്‍കിയത് ബിജെപി എംപിയെന്ന് സംശയം

ന്യൂഡല്‍ഹി: സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ ലോക്‌സഭയിലെ നടുത്തളത്തിലേക്ക് ചാടിയ സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലു പേരാണ് പിടിയിലായിട്ടുണ്ട്. അമോല്‍ ഷിന്‍ഡേ, നീലം കൗര്‍ എന്നിവരാണ് പിടിയിലായ രണ്ടുപേര്‍. സഭയ്ക്ക് അകത്ത് അതിക്രമം കാണിച്ച രണ്ടു പേരും പുറത്ത് അതിക്രമം കാട്ടിയ രണ്ടുപേരുമാണ് പിടിയിലായത്. മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഗയുടെ പാസിലാണ് ഇവര്‍ പാര്‍ലമെന്റിനകത്തു കടന്നത് എന്ന് സംശയം. സുരക്ഷാ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. മൂന്നു പേരെ പിടികൂടിയത് എംപിമാരാണ്. അക്രമികളില്‍ നിന്നും സ്മോക് സ്പ്രേയാണ് പിടിച്ചെടുത്തത്.

താനാ ശാഹി നഹി ചലേഗി എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഏകാധിപത്യം നടക്കില്ലെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!