കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്ത് കൊണ്ട് വന്ന പൗരന്മാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പിലാശ്ശേരിയിലെയും കളരിക്കണ്ടിയിലെയും ജാതി, മത, കക്ഷി, രാഷ്ട്രീയത്തിന് അധീതമായി ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു.
കളരിക്കണ്ടിയില്‍ നിന്ന് ആരംഭിച്ച് പിലാശ്ശേരി പാറമ്മലില്‍ സമാപിച്ചു.നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പുറായില്‍ മമ്മിക്കോയ(മുസ്ലീംലീഗ്), ഷൗക്കത്തലി പി (കോണ്‍ഗ്രസ്സ്),ആസിഫ റഷീദ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ടി.കെ വിജയന്‍(സിപിഐഎം), സുബ്രമണ്യന്‍ വെസ്റ്റ് പിലാശ്ശേരി(സിപിഐ),രാജന്‍ മാമ്പറ്റച്ചാലില്‍(ജനതാദള്‍), ഗ്രാമപഞ്ചായത്ത് അംഗം ശ്രീബ ഷാജി, എന്നിവര്‍ നേതൃത്വം നല്‍കി.

