Trending

‘നവകേരള സദസ് അശ്ലീല സദസ്’; പരാമര്‍ശത്തില്‍ ഉറച്ച് വിഡി സതീശന്‍

നവകേരള സദസ്സ് അശ്ലീല സദസ്സാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂർത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. മഹാരാജാവ് എഴുന്നള്ളുമ്പോൾ സ്കൂൾ മതിലുകളും കെട്ടിടങ്ങളും പൊളിഞ്ഞ് വീഴുന്നത് സ്വാഭാവികം. തന്റെ മണ്ഡലത്തിലെ സ്കൂൾ മതിൽ പൊളിച്ചതും രാജാവിന് സ്വതന്ത്രമായി കടന്ന് വരാനാണെന്നും വിഡി സതീശന്‍ പറ‌‌ഞ്ഞു.കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയെക്കാൾ കൂടുതൽ സന്തോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം പ്രതിനിധിയെ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കാതിരിക്കാൻ യെച്ചൂരിയെപ്പോലും സമ്മർദത്തിലാക്കിയ നേതാവാണ് മുഖ്യമന്ത്രി. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ വൈകുന്നത് ഇതുമായി ചേർത്ത് വായിക്കണം പകൽ സിപിഎമ്മും രാത്രി ബിജെപിയുമാവുന്ന പിണറായി കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!