Kerala

മുട്ടില്‍ മരംമുറി കേസ്; കുറ്റപത്രം സമര്‍പ്പിച്ചു; അഗസ്റ്റിന്‍ സഹോദരന്മാര്‍ അടക്കം 12 പ്രതികള്‍; 84,600 പേജ്

കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 84,600 പേജ് ഉള്ളതാണ് കുറ്റപത്രം. അഗസ്റ്റിന്‍ സഹോദരന്മാര്‍ അടക്കം 12 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 420 സാക്ഷികളും 900 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു.സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്.

റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറപറ്റി നടന്ന മുട്ടില്‍ മരം മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്പി വി.വി ബെന്നിയാണ് സുല്‍ത്താന്‍ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കൊപ്പം മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ ആയിരുന്ന കെ.കെ അജി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവര്‍ പ്രതികളാണ്. അഗസ്റ്റിന്‍ സഹോദരന്മാരുടെ ഡ്രൈവര്‍ വിനീഷ്, മരംമുറിക്ക് ഇടനിലക്കാരായിരുന്നവരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, നാസര്‍, രവി, മനോജ് എന്നിവരും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!