കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ മറ്റൊരു വാര്‍ത്ത പുറത്ത്. ഈ മാസം 15ന് തിരുവനന്തപുരം വര്‍ക്കലയില്‍ സമാനമായ രീതിയില്‍ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു എന്നതാണ് നിലവില്‍ പുറത്തുവന്ന വാര്‍ത്ത.
അയിരൂരില്‍ വെള്ളക്കാറില്‍ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് 11 വയസ്സുള്ള പെണ്‍കുട്ടിയെയാണ്. സ്കൂളിലേക്ക് പോകാന്‍ നിന്ന കുട്ടിയെ വാ പൊത്തി കാറില്‍ കയറ്റാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. പെണ്‍കുട്ടി ബഹളം വച്ചതോടെ വഴിയില്‍ ഉപേക്ഷിച്ചെന്നും മാതാവ് പറയുന്നു. സംഭവത്തില്‍ മാതാവ് അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഓയൂരില്‍ നിന്ന് ആറ് വയസുള്ള പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.