Entertainment

മമ്മൂട്ടി സാറിന് നന്ദി, പ്രണയത്താല്‍ ഹൃദയം കീഴടക്കിയ എന്റെ ഓമനയ്ക്കും… കാതല്‍ അതിമനോഹരമായ സിനിമയാണെന്ന് സൂര്യ

നടന്‍ മമ്മൂട്ടിയും നടി ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കാതലിനെ പ്രശംസിച്ച് നടന്‍ സൂര്യ. കാതല്‍ അതിമനോഹരമായ സിനിമയാണെന്നും സൂര്യ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. മമ്മൂട്ടി, ജിയോ ബേബി, ജ്യോതിക തുടങ്ങിയ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹം അഭിനന്ദിച്ചു.

‘മനോഹരമായ മനസ്സുകള്‍ ഒന്നിക്കുമ്പോള്‍ കാതല്‍ പോലുള്ള സിനിമകളുണ്ടാകുന്നു. എത്രമാത്രം പുരോഗനാത്മകമായ സിനിമയാണിത്. നല്ല സിനിമയോടുള്ള സ്‌നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബിയുടെ നിശബ്ദ ഷോട്ടുകള്‍ പോലും ധാരാളം സംസാരിച്ചു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ഈ ലോകത്തെ കാണിച്ച് തന്നതിനും നന്ദി. പ്രണയത്താല്‍ ഹൃദയം കീഴടക്കിയ എന്റെ ഓമനയ്ക്കും… അതിമനോഹരം,’ സൂര്യ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!