Kerala

കാല്‍പ്പാദം മുറിച്ചുമാറ്റി; പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നു; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പ്രമേഹ രോഗവും അണുബാധയും മൂലം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാല്‍പ്പാദം മുറിച്ചുമാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ് അദ്ദേഹം. മലയാള മനോരമയോടായിരുന്നു പ്രതികരണം.

‘നേരത്തേ ഉണ്ടായ അപകടം കാരണം ഇടത് കാലിന് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന വലതു കാലിന്റെ അടിഭാഗത്ത് ഒരു മുറിവുണ്ടായി. പ്രമേഹം കാരണം അത് കരിഞ്ഞതുമില്ല. രണ്ട് മാസമായിട്ടും കരിയാതെ തുടര്‍ന്നതോടെയാണ് ആശുപത്രിയില്‍ എത്തിയത്. അപ്പോഴേക്കും പഴുപ്പ് മുകളില്‍ കയറി. രണ്ട് വിരലുകള്‍ മുറിച്ച് കളയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപ്പറേഷന്‍ സമയത്ത് മൂന്ന് വിരലുകള്‍ മുറിച്ചു. എന്നിട്ടും അണുബാധ കുറയാതായതോടെ കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ച് മാറ്റേണ്ടി വന്നു.’ – കാനം പറഞ്ഞു.

‘വേദനയുണ്ട്. പക്ഷേ കുറയുന്നുണ്ട്. അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ട് മാസത്തിനുള്ളില്‍ അത് ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്ന് മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. 30ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം അത് പരിഗണിക്കും. അടുത്ത മാസം ദേശീയ നിര്‍വാഹക സമിതി യോഗവും ഉണ്ടല്ലോ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്നതൊക്കെ ഓരോ പ്രചാരണം ആണ്. അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാര്‍ട്ടി ആലോചിക്കും.’ – കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!