Kerala

കുന്ദമംഗലം- മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ: പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പോലീസിൽ പരാതി നൽകി കടയുടമ

കുന്ദമംഗലം മുക്കം റോഡിൽ കടയിലേക്ക് ഇടിച്ചു കയറി കാർ.ഇന്നലെ അർധരാത്രി പന്ത്രണ്ടു മാണിയോട് അടുത്താണ് കുന്ദമംഗലം ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. ആനപ്പാറയിലെ ജാസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനുള്ളിലേക്കാണ് കാർ പാഞ്ഞു കയറിയത്. ഇടിച്ചു കയറിയ സ്വിഫ്റ്റ് കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഗ്ലാസ്, പ്ലൈവുഡ് തുടങ്ങിയവ വ്യാപാരം നടത്തുന്ന കടയ്ക്ക് സാരമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കടയുടമ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് വണ്ടി നമ്പർ പരിശോധിച്ച ശേഷം ആർ സി ഓണറുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് കടയുടമ നൽകിയ വിവരം. രാത്രി സംഭവിച്ച അപകടം ആയതിനാൽ നാട്ടുകാർ ആണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആളുകളെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!