Trending

ഒപ്പം പ്രവർത്തിച്ചവരെല്ലാം മുഖ്യമന്ത്രിമാരായി; ചെന്നിത്തലയും മുഖ്യമന്ത്രിയാവുമെന്ന് എം.കെ. രാഘവൻ

കോഴിക്കോട്: രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് എം.കെ. രാഘവൻ എം.പി. അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. ചെന്നിത്തലക്കൊപ്പം ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പലരും മുഖ്യമന്ത്രിമാരായി. ചിലർക്ക് സ്ഥാനം കിട്ടിയാൽ തലക്കനം ഉണ്ടാകാറുണ്ട്. ചെന്നിത്തല അത്തരക്കാരനല്ല. എല്ലാവർക്കും എപ്പോഴും ബന്ധപ്പെടാവുന്ന വ്യക്തിയാണെന്നും രാഘവൻ പറഞ്ഞു. വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത നേതാവാണ് അദ്ദേഹം. പാർട്ടിയോടുള്ള കൂറ് എക്കാലത്തും ബോധ്യപ്പെടുത്തി. അത്തരത്തിൽ കോൺഗ്രസ് നേതാക്കളിൽ അഗ്രിമസ്ഥാനം അദ്ദേഹത്തിനാണ്. വിവാദമുണ്ടാക്കാറില്ല. പാർട്ടി തീരുമാനത്തിനൊപ്പം നിന്ന മഹിത പരമ്പര്യം. സ്ഥാനങ്ങളുടെ മഹത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. മറ്റ് സംസ്ഥാന നേതാക്കളുമായി വ്യക്തിബന്ധമുള്ള ഏക വ്യക്തി. സ്ഥാനം കിട്ടിയാൽ നലക്കനമില്ല. ഡൗൺ റ്റു എർത്ത് നേതാവാണ് അദ്ദേഹമെന്നും എം.കെ. രാഘവൻ പറഞ്ഞു.ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിരവധി പദവികൾ വഹിച്ചിട്ടും എളിമയും വിനയവും കൈവിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സമകാലികരായ പലരും മുഖ്യമന്ത്രിയായി. രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് അതാണ് ലഭിക്കാനുള്ള പദവി. അതിന് അദ്ദേഹത്തിന് തലവര ഉണ്ടെന്നാണ് വിശ്വാസം. ബംഗാളിൽ മമത ബാനർജിയും, തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവും മുഖ്യമന്ത്രിയായി. ആ സ്ഥാനത്തേക്കാണ് എത്തിപ്പെടേണ്ടത്. അതിന് നല്ല സാധ്യതയുണ്ട്. എപ്പോഴാണെന്ന് പറയാനാകില്ല. എന്നെങ്കിലും ആവുമെന്നും രാഘവൻ പ്രത്യാശ പ്രകടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!