Kerala

അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റ് ഒഴിയണമെന്ന് നഗരസഭ: കുടിയിറക്ക് ഭീഷണിയിൽ 85ലേറെ കുടുംബങ്ങൾ

വാഴക്കാലയിലെ ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് ഒഴിയണമെന്ന് തൃക്കാക്കര നഗരസഭ ആവശ്യപെട്ടതോടെ 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റിന് നഗരസഭ നിശ്ചയിച്ച പിഴ അടക്കാൻ നിര്‍മ്മാതാക്കള്‍ തയ്യാറാവാത്തതാണ് താമസക്കാരെ കുടിയിറക്ക് ഭീഷണിയിലാക്കിയത്. അനധികൃത നിര്‍മ്മാണത്തിനുള്ള പിഴക്ക് പുറമേ 135 ഫ്ലാറ്റുകളുള്ള സമുച്ചയത്തിന് നഗരസഭക്ക് അടക്കേണ്ട പെർമിറ്റ് ഫീസും നികുതിയും വര്‍ഷങ്ങളായി കുടിശികയാണ്. മാത്രവുമല്ല ഫയര്‍, മലനീകരണ നിയന്ത്ര ബോര്‍ഡ് എൻ ഒ സിയും നിര്‍മ്മാതാക്കള്‍ നഗരസഭയില്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ ആളുകൾ താമസിക്കുന്നത് നിയമ വിരുദ്ധമായതിനാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗുരുതര പ്രശ്‌നങ്ങൾ ഒഴിവാക്കാൻ താമസക്കാർ ഒഴിയണമെന്നാണ് നഗരസഭയുടെ ഉത്തരവ്.ഇതിനിടയില്‍ മുൻ വശത്തെ മൂന്ന് സെന്‍റ് സ്ഥലം മെട്രോ വികസനത്തിനായി കെ എം ആര്‍ എല്‍ ഏറ്റെടുത്തിരുന്നു.ഭൂമി വിലയായി ഒരു കോടി 36 ലക്ഷം രൂപ നല്‍കുകയും ചെയ്തു.ഈ തുകയില്‍ നിന്ന് ഒരു കോടി പതിനൊന്ന് ലക്ഷം രൂപ നല്‍കി നഗരസഭയുടെ കുടിശിക തീര്‍ത്ത് കെട്ടിടം നിയമ വിധേയമാക്കണമെന്ന് ഫ്ലാറ്റിലെ താമസക്കാര്‍ ആവശ്യപെട്ടെങ്കിലും അതിനും നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഫ്ലാറ്റിലെ താമസക്കാരുടെ ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!