Local News

തോട്ടുമുക്കത്തെ യുവാവിന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയതോടെ സംസ്കരിച്ച മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം . കോഴിക്കോട് തോട്ടുമുക്കം പനമ്പിലാവിൽ പുളിക്കയിൽ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് പിതാവ് നൽകിയ പരാതിയിൽ തിങ്കളാഴ്ച പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യുക . തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെമിത്തേരിയിൽ വെച്ച്പോസ്റ്റ്മോർട്ടം നടത്താനാണ് അരീക്കോട് പോലീസിന്റെ തീരുമാനം. ഇത് സാധ്യമായില്ലെങ്കിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും.
ഈ മാസം നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോട്ടുമുക്കം പനമ്പിലാവ്‌ സ്വദേശി പുളിക്കയിൽ തോമസ് മരിച്ചത്.
സ്വാഭാവിക മരണമെന്ന നിലയിൽ പനമ്പിലാവ്‌ സെന്റ് മേരീസ് ചർച് സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു .
തോമസും സുഹൃത്തുക്കളുമായി സംഘർഷം ഉണ്ടായിരുന്നുവെന്നും തോമസിന് കാര്യമായ പരിക്കേറ്റിരുന്നു എന്നും നാട്ടുകാർ കുടുംബത്തെ അറിയിച്ചത് സംസ്കാരത്തിന് ശേഷമാണ്. തുടർന്ന് പിതാവ് അരീക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ നടപടികളുടെ ഭാ​ഗമായാണ് മൃത​ദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!