കുന്ദമംഗലം :കുന്ദമംഗലത്ത് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറാം ബൂത്ത് കമ്മിറ്റിയും കാലിക്കറ്റ് ഐസ് കാണാശുപത്രി മുക്കവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആയിരുന്നു. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിവി സംജിത്ത് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ആറാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്യാംലാൽ ആമ്പ്രമ്മൽ പരിപാടിയുടെ ആധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ കോണിക്കൽ, കാലിക്കറ്റ് ഐസ് ഐ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ രാജൻ പി പി, കുഞ്ഞാമു പടനിലം, സത്യൻ പുതിയേടത്ത്, സക്കീന ശ്രീനിവാസൻ, നെജുല ഷാജി, റോസ്‌ലി ശാലിനി, ജിഷ ആമ്പ്രമ്മൽ എന്നിവർ സംസാരിച്ചു.
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

