Local

അറിയിപ്പുകള്‍

2019 സർക്കാർ ഉത്തരവ് പ്രകാരം പൊതുജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സിവിൽ ഡിഫൻസ് പദ്ധതി രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയതിനാൽ ഇതിൽ താല്പര്യമുള്ള 18 വയസ്സ് പൂർത്തിയായിട്ടുള്ളതും നാലാം ക്ലാസസിന് മുകളിൽ വിദ്യാഭ്യാസമുള്ള
എല്ലാ പൊതുജനങ്ങൾക്കും ഇതിൽ അംഗങ്ങൾ ആകാവുന്നതാണ് താല്പര്യമുള്ളവർ ഇനിപറയുന്ന സൈറ്റിൽ online ആപ്ലിക്കേഷൻ പൂരിപ്പിച്ച് cds.fire.kerala.gov.in എന്ന സൈറ്റിൽ submit ചെയ്യേണ്ടതാണ് പ്രസ്തുത അപേക്ഷ 25-12-2019 നുള്ളിൽ അയക്കേണ്ട താണ്

നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് 27 ന്

നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.  കേരളത്തിലെ പാറക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും തെളിവെടുക്കും. കുമരനല്ലൂര്‍, കീഴാരിയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

സ്‌ക്വാഡുകള്‍ രൂപീകരിച്ചു

ഉപഭോക്തൃ സംരക്ഷണാര്‍ത്ഥം ക്രസ്തുമസ് കാലയളവില്‍ പ്രത്യേക പരിശോധനകള്‍ സംഘടിപ്പിക്കണമെന്ന ലീഗല്‍ മെട്രോളജി കണ്‍ട്രോളറിന്റെ നിര്‍ദ്ദേശ പ്രകാരം ഉത്തരമേഖല ഡെപ്യൂട്ടി കണ്‍ട്രോളറുടെ നേതൃത്വത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ദിവസം വിവിധ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ അളവില്‍ കുറവ് വില്‍പ്പന നടത്തിയ അഞ്ച് സ്ഥാപനങ്ങള്‍, യഥാസമയം മുദ്ര പതിപ്പിക്കാത്ത ത്രാസുകള്‍ ഉപയോഗിച്ച 10 സ്ഥാപനങ്ങള്‍, പായ്ക്കറ്റിന് പുറത്ത് നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെ പായ്ക്കേജ് ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ 10 സ്ഥാപനങ്ങള്‍, പായ്ക്കര്‍ രജിസ്ട്രേഷന്‍ ഇല്ലാതെ ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്ത വില്‍പ്പന നടത്തിയ അഞ്ച് സ്ഥാപനങ്ങള്‍  എന്നിങ്ങനെ ആകെ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു പിഴയായി 8800 രൂപ ഈടാക്കി. 13 സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍നടപികള്‍ സ്വീകരിച്ച് വരുന്നു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം 

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ കൂട്ടിലങ്ങാടി വരെ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുകയാണ്. പണിയുടെ സുഗമമായ നടത്തിപ്പിന് വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനാല്‍ പണി കഴിയുന്നത് വരെ രാമനാട്ടുകരയ്ക്കും കൊണ്ടോട്ടിക്കും ഇടയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഇതുവഴി വരുന്ന വലിയ വാഹനങ്ങള്‍ യൂണിവേഴ്‌സിറ്റി കൊളപ്പുറം വഴി തിരിച്ചു വിടേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 

സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2020 നോട് അനുബന്ധിച്ച് ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഡിസംബര്‍ 23 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ സഞ്ജയ് കൗള്‍ പങ്കെടുക്കും. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!