National

കോൺ​ഗ്രസ് പുന സംഘടനയിൽ അതൃപ്തി; കുന്ദമം​ഗലത്ത് പ്രവർത്തകർ കൂട്ട രാജിയിലേക്ക്

കുന്ദമം​ഗലം:കോഴിക്കോട് ജില്ലയിലെ കുന്ദമം​ഗലത്ത് കോൺ​ഗ്രസ് പുനസംഘടനയിൽ അതൃപ്തി പുകയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടി നടപടി നേരിട്ട വ്യക്തിയെ ഔ​ദ്യോ​ഗിക ചുമതലയിലേക്ക് കൊണ്ടുവന്നതാണ് ഒരു വിഭാ​ഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ കുന്ദമം​ഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ലീന വാസുദേവൻ ആയിരുന്നു കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥി. എന്നാൽ കോൺ​ഗ്രസ് പ്രവർത്തകനായ വ്യക്തിറിബൽ സ്ഥാനാർത്ഥിയായി മത്സര രം​ഗത്തെത്തി. ലീനാ വാസുദേവൻ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് വർഷത്തേക്ക് ഇയാൾക്കുപാർട്ടി ചുമതല നൽകില്ലെന്ന് മണ്ഡലം കമ്മറ്റി പ്രവർത്തകർക്ക് ഉറപ്പ് നൽകി. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺ​ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പുന സംഘടനാ ലിസ്റ്റിൽ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് ഇപ്പോൾ ഇടംപിടിച്ചു. ഇതോടെയാണ് നേതാക്കളും പ്രവർത്തകരും പരസ്യമായി രം​ഗത്ത് എത്തിയത്. ഒരു മുതിർന്ന നേതാവിന്റെ ഇടപെടലാണ് പദവി നൽകാൻ കാരണം എന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്. ഷാജുവിന് ഔദ്യോ​ഗിക പദവി നൽകിയതിൽ പ്രതിഷേധിച്ച് രാജി വെക്കാനുള്ള തീരുമാനത്തിലാണ് കുന്ദമം​ഗലത്തെ 9 വാർഡിലെ രണ്ട് ബൂത്ത് കമ്മറ്റികൾ . 17 , 18 ബൂത്തു കമ്മറ്റികളാണ് രാജിയിലേക്ക് നീങ്ങുന്നത് . ബൂത്ത് പ്രസിഡന്റുമാർ, വാർഡ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോൺ​ഗ്രസ് സെക്രട്ടറി തുടങ്ങി ഏഴ് ഭാരവാഹികളും പ്രവർത്തകരുമാണ് രാജിയിലേക്ക് നീങ്ങുന്നത്. . ഇന്ന് കുന്ദമം​ഗലത്ത് നടക്കുന്ന യോ​ഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!