Local

കലയുടെ നാലുനാൾ;കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി

കുന്ദമംലം: കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ സമാപനം. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആർഇസിജിവിഎച്ച്എച്ച്എസ്എസ് ചാത്തമംഗലം ഓവറോൾ ചാമ്പ്യന്മാരായി.189 പോയിന്റാണ് ആർ ഇസി സ്കൂൾ സ്വന്തമാക്കിയത്. 146 പോയന്റോടെ ജിഎച്ച്എസ്എസ് നായർകുഴിയാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗത്തിൽ 169 പോയിൻറ് നേടി കുന്ദമംഗലം എച്ച്എസ്എസ് ഓവറോൾ നേടി.  ആർഇസി ജിവിഎച്ച് എസ് എസാണ് രണ്ടാം സ്ഥാനത്ത്. 128 പോയന്റാണ് ആർഇസി നേടിയത്.യു പി വിഭാഗത്തിൽ 74 വീതം പോയിൻ്റുകൾ നേടി എ യു പി എസ് കൂഴക്കോടും എയുപിഎസ് ചാത്തമംഗലവും ഓവറോൾ കിരീടം നേടി 73 പോയിന്റോടെ എ യു പി എസ് ചൂലൂർ ആണ് രണ്ടാം സ്ഥാനത്ത്.എൽ പി വിഭാഗത്തിൽ 61 പോയിൻ്റ് നേടി എയുപിഎസ് കൂഴക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 57 പോയിൻറ് നേടി എ എംഎൽപി എസ് പറമ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കുന്ദമംഗലം എച്ച് എസ് എസ് ഒന്നാം സ്ഥാനവും മർകസ് ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ എ എം യു പി എസ് മാക്കൂട്ടം ഒന്നാം സ്ഥാനവും കുന്ദമംഗലം എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി.എൽ പി വിഭാഗത്തിൽ എ എംഎൽപിഎസ് കാരന്തൂരാണ് ഒന്നാം സ്ഥാനത്ത്. എ എം യു പി സ്കൂൾ മാക്കൂട്ടം രണ്ടാം സ്ഥാനം നേടി.സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആർഇസി ജിവിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും കുന്ദമംഗലം എ എച്ച് എസ്എസ് രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ എ യു പി എസ് ചാത്തമംഗലം ഒന്നാം സ്ഥാനവും എയുപി എസ് കുന്ദമംഗലം രണ്ടാം സ്ഥാനവും നേടി.സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള കിരീടം ചടങ്ങിൽ വിതരണം ചെയ്തു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ,സ്വാഗത സംഘം ജനറൽ കൺവീനർ ഒ.കല ടീച്ചർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ, ഗ്രാമ പഞ്ചായത്ത് അംഗം ഷാജി ചോലക്കമീത്തൽ, ഹെഡ്മാസ്റ്റർ ടി.ദീപു ,സികെ വിനോദ് കുമാർ, പ്രോഗ്രാം കമ്മറ്റി കൺവീനർ രത്ത്ജിത്ത് ചാക്കോ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!