കൊടുവള്ളി മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലെ മൈനര്‍, മേജര്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 92.3 ലക്ഷം രൂപയുടെ ഭരണാനുമതിലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുവളളി മുനിസിപ്പാലിറ്റിയില്‍ കളരാന്തിരി തോടിന്റെ കോളിയേറ്റിക്കുന്നുമ്മല്‍ ഭാഗത്ത് വശങ്ങള്‍ കെട്ടുന്നതിന് 17 ലക്ഷം രൂപയും, താമരശ്ശേരി ഗ്രാമ പഞ്ചായത്തില്‍ വട്ടക്കുണ്ട് വായച്ചിറ തോട് സംരക്ഷണത്തിന് 10 ലക്ഷം രൂപയും, കയ്യേലിക്കല്‍ തോടിന്റെ വാഴച്ചിറ ഭാഗത്തെ ബണ്ട് പുനര്‍നിര്‍മ്മാണത്തിന് ആറ് ലക്ഷം രൂപയും, നരിക്കുനി ഗ്രാമ പഞ്ചായത്തില്‍ മുണ്ടുപാലം തോടിന്റെ വാഴപ്പുറത്ത് താഴം പാലക്കുഴിത്താഴം ബണ്ട് പുനര്‍നിര്‍മ്മാണത്തിന് 11.8 ലക്ഷം രൂപയും, മുണ്ടുപാലം വി.സി.ബി. പുനരുദ്ധാരണത്തിനായി 15 ലക്ഷം രൂപയും, കട്ടിപ്പാറ പഞ്ചായത്തില്‍ മാക്കുനി വി.സി.ബി പുനരുദ്ധാരണത്തിന് 9.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. മേജര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുവളളി മുനിസിപ്പാലിറ്റിയിലെ കരുവന്‍പൊയില്‍ പൊയില്‍ക്കടവ് പറമ്പ് ഭാഗത്ത് ചെറുപുഴയുടെ വലതുകര സംരക്ഷണത്തിനായി 23 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വേഗത്തില്‍ പണിപൂര്‍ത്തികരിക്കാന്‍ ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
കൊടുവള്ളി മണ്ഡലത്തില്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 92.3 ലക്ഷം രൂപയുടെ ഭരണാനുമതി

