കുന്ദമംഗലം ഗവണ്മെന്റ് കോളേജിലെ യൂണിയൻ ഇലക്ഷൻ അട്ടിമറിക്കെതിരെ വിജയിച്ച കെ എസ് യു, എം എസ് എഫ് വിദ്യാർത്ഥികളുടെ ഏകദിന ഉപവാസ സമരം ‘ജനാധിപത്യ സംരക്ഷണ സദസ്സ് ‘സംഘടിപ്പിച്ചു. മുഹാസിൻ,ആദിത്യൻ,സാജിദ്,അനന്തകൃഷ്ണൻ എന്നിവരാണ് ഉപവാസം ഇരിക്കുന്നത്.
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി കെ ഫിറോസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കെഎസ് യു കുന്ദമംഗലം മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് തന്റെ സ്വാഗത പ്രസംഗത്തിൽ ഉപയോഗിച്ച പരനാറി പ്രയോഗം പി.കെ ഫിറോസ് വേദിയിൽ തിരുത്തി. ഈ പ്രയോഗം മുഖ്യമന്ത്രിയുടെതാണ് ഇത് നമുക്ക് യോജിച്ചതല്ലന്നും പി.കെ ഫിറോസ് പറഞ്ഞു. സ്വാഗത പ്രസംഗത്തിൽ എസ്എഫ്ഐ അംഗത്തിനെതിരെ പരനാറി എന്ന പ്രയോഗം പല തവണ അബ്ദുൽ ഹമീദ് ഉപയോഗിച്ചിരുന്നു. ഇതാണ് ഉദ്ഘാടന പ്രസംഗത്തിൽ പി.കെ ഫിറോസ് തിരുത്തിയത്. .കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, അബ്ദുൽ ഹമീദ്,ജുനൈദ് തുടങ്ങിയവരും ജനസദസ്സിൽ പങ്കാളികളായി. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് ‘ജനാധിപത്യ സംരക്ഷണ സദസ്സ് .സമാപന സമ്മേളനത്തിൽ എൻ എസ് യു ദേശീയ ജനറൽ സെക്രെട്ടറി കെ എം അഭിജിത്ത് പങ്കെടുക്കും
പരനാറി പ്രയോഗം മുഖ്യമന്ത്രിയുടേത്, കെഎസ് യു നേതാവിനെ തിരുത്തി പി.കെ ഫിറോസ് ; ജനാധിപത്യ സംരക്ഷണ സദസ്സ് കുന്ദമംഗലത്ത്

