മുംബൈ:നടി പൂജിതാ മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടുവയോടൊപ്പം പൂജിത നടക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.ക്യാറ്റ് വാക്ക് വിത്ത് ബിഗ് ക്യാറ്റ്’ എന്ന ക്യാപ്ഷനോടെയാണ് പൂജിത വീഡിയോ പങ്കുവെച്ചത്. ‘എന്തൊരു അനുഭവമായിരുന്നു അത്. ശ്വാസമടക്കിപ്പിടിച്ച് ഒരു കടുവയ്ക്കൊപ്പം ഇത്ര എളുപ്പത്തിൽ നടക്കാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല, ഹാഷിമിന് നന്ദി. നിങ്ങളുടെ പ്രചോദനമില്ലെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല’-പൂജിത ഇൻസ്റ്റഗ്രാമിൽ കുറിച്ചുപട്ടായയിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് പൂജിത കടുവയ്ക്കൊപ്പം നടന്നത്. ഈ വീഡിയോക്ക് താഴെ രസകരമായ പല കമന്റുകളുമുണ്ട്. . സ്വർണക്കടുവ, ഓംശാന്തി ഓശാന, അരികിൽ ഒരാൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പൂജിത മേനോൻടെലിവിഷൻ അവതാരകയായാണ് പൂജിത കരിയർ തുടങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ ‘നീ കൊ ഞാൻ ചാ’ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മോഡലിങ്ങിലും ടെലിവിഷൻ മേഖലയിലും സജീവമാണ് പൂജിത.
കടുവയ്ക്കൊപ്പം നടന്ന് നടി പൂജിത മേനോൻ; ക്യാറ്റ് വാക്ക് വിത്ത് ബിഗ് ക്യാറ്റ് വൈറൽ

