Kerala

“കരുണാകരനെ അന്ന് പുറത്താക്കിയത് ഇന്നും ഒരു കറയായി അവശേഷിക്കുന്നു”; എം എൽ എ കെ പി എ മജീദ്

കരുണാകരനെ അന്ന് പുറത്താക്കിയത് ഇന്നും ഒരു കറയായി അവശേഷിക്കുന്നു എന്ന് എം എൽ എ കെ പി എ മജീദ്. തിരുവന്തപുരഥ് നടക്കുന്ന കേരളം നിയമ സഭ പുസ്തകോത്സവത്തിൽ മോഹൻ പാറക്കടവ് മുൻ മുഖ്യമന്ത്രി കെ കരുണാകരനെ കുറിച്ചു തയ്യാറാക്കിയ പുസ്തക പ്രകാശന വേദിയിൽ എം എൽ എ കെ പി എ മജീദ് പറഞ്ഞ വാക്കുകൾ ആണിത്.അറിയപ്പെടാത്ത കെ കരുണാകരൻ എന്ന പുസ്തകം പ്രകാശനം ചെയ്തത് രമേശ്‌ ചെന്നിത്തല ആയിരുന്നു. പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ അഥവാ കണ്ണോത്ത് കരുണാകരൻ നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 2007-ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചിരുന്നു. കെ കരുണാകരനെ കുറിച്ച് ഏറെ സംസാരിച്ച വേദിയിൽ ആശംസകൾ അറിയിച്ചു സംസാരിക്കുകയായിരുന്നു മുസ്ലിം ലീഗ് നേതാവും എം എൽ എ കെ പി എ മജീദ്. പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്. എല്ലാവരോടും ഒരുപോലെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കരുണാകരനെ അന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയത് ഇന്നും ഒരു കറയായി നിലനിൽക്കുന്നു എന്നാണ്. എല്ലാവരോടും സ്നേഹവും മമതയും വച്ചു പുലർത്തിയിരുന്ന ആ നേതാവിനെ പുറത്താക്കിയത് എപ്പോഴും ഒരു പ്രയാസമായി, വേദനയായി നിലനിൽക്കുന്നു എന്നും കെ പി എ മജീദ് കൂട്ടിചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!