പൊള്ളാച്ചി: മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിന്റെ അമ്മയും, അമ്മയുടെ മാതാപിതാക്കളും അറസ്റ്റിൽ. നെഗമം മേട്ടുവഴി സ്വദേശി വിദ്യാഗൗരി (26), വിദ്യാഗൗരിയുടെ അച്ഛൻ മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49) എന്നിവരാണ് അറസ്റ്റിലായത്.വിവാഹബന്ധം വേർപ്പെടുത്തി രക്ഷിതാക്കൾക്കൊപ്പം കഴിയുന്ന വിദ്യാഗൗരി അയൽക്കാരനുമായി അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണു മൂന്നുദിവസം മുമ്പ് വീടിനുസമീപത്തെ വെള്ളമില്ലാത്ത കിണറ്റിലെറിഞ്ഞത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണു കുഞ്ഞിനെ കൊന്നതെന്നും നെഗമം പോലീസ് പറഞ്ഞു.രാത്രിയിൽ കുഞ്ഞിനെ സഞ്ചിയിലാക്കി, സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണു കിണറ്റിലെറിഞ്ഞത്. കിണറ്റിൽനിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ സഞ്ചി കണ്ടത്.ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി സഞ്ചി പുറത്തെടുത്തപ്പോഴാണ് അഴുകിയനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്.
കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്നു; കുഞ്ഞിന്റെ അമ്മ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

