കൊച്ചി: ഭാര്യയ്ക്ക് ശമ്പളമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് നടൻ സുരേഷ് ഗോപി. കുറച്ച് വർഷമായി ഇത് ഭാര്യയോട് പറയുകയാണെന്നും അവർ സമ്മതിച്ചാൽ അടുത്ത മാസം മുതൽ ശമ്പളം നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രം ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ‘ സോഷ്യൽ മീഡിയയിൽ നോക്കിയപ്പോൾ ജോയ്മാത്യു ഭാര്യയ്ക്ക് അമ്പതിനായിരം രൂപ മാസ ശമ്പളം കൊടുക്കുന്നത് കണ്ടു. ഞാൻ രാധികയോട് 4,5 വർഷം കൊണ്ട് പറയുകയാണ് പക്ഷേ, അവൾ സമ്മതിക്കുന്നില്ല. അടുത്തമാസം മുതൽ ഭാര്യയ്ക്ക് 2 ലക്ഷം രൂപയോ, അഞ്ച് ലക്ഷം വരെ കൊടുക്കാൻ ഞാൻ തയ്യാറാണ്’. എന്റെ സ്വത്ത് വകകൾ എല്ലാം നോക്കിയാൽ, അതിലെ പകുതി രാധികയുടെ പേരിലാണ്. ഞാൻ അത് അങ്ങനെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.’ സുരേഷ് ഗോപി പറഞ്ഞു.ഞാൻ ഓടി നടന്ന് സിനിമാ പണിചെയ്തു, രാഷ്ട്രീയ പണി ചെയ്തു. ഇതിൽ നിന്നുള്ള വരും വരായ്കൾ ഉണ്ടായി. രാധിക എല്ലാം സഹിച്ചു. ഇതിനിടയിൽ അസന്തുലിതാവസ്ഥ ഒക്കെ ഉണ്ടായിട്ടുണ്ട്. അതെല്ലാം സഹിച്ച് എന്റെ മക്കളെ വളർത്തി എടുത്തു. ജനങ്ങൾക്ക് എന്നെക്കാൾ ആ വീടിനോടാണ് ഇഷ്ടം. അത് വീടാക്കി എടുത്തത് രാധിക ആണ്. ഞാൻ ഇത്രയും നാൾ കൊടുക്കാത്ത ശമ്പളം കൂടി രാധികയ്ക്ക് കൊടുക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.
ഭാര്യയ്ക്ക് ശമ്പളമായി അഞ്ച് ലക്ഷം രൂപ കൊടുക്കും; സിനിമാ താരം സുരേഷ് ഗോപി

