Trending

കോട്ടയം ജില്ലാ ജനറൽ ആശുപത്രി പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്നും സിമൻറ് പാളി അടർന്നു വീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ പ്രസവ വാർഡായ നാലാം വാർഡിന്റെ മേൽക്കൂരയിൽ നിന്ന് സിമന്റ് പാളി അടർന്ന് വീണു . ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന വാർഡാണ് നാലാം വാർഡിലേക്കുള്ള നടയുടെ മുകളിലത്തെ സിമൻറ് പാളിയാണ് അടർന്നു വീണത്. രോഗികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർഡിൽ ക്ലീനിങ് നടക്കുകയായിരുന്നതിനാൽ നിരവധി സ്ത്രീകൾ ഈ സമയം വരാന്തയിൽ ഉണ്ടായിരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരത്തിൽ പ്ലാസ്റ്ററിംഗ് അടർന്നു വീഴുന്നത് ജീവനക്കാരെ അടക്കം ആശങ്കയിലാഴ്ത്തുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!