കോട്ടയം :സമ്മാനമില്ലെന്നുകരുതി വീട്ടിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. മൂലവട്ടം ചെറുവീട്ടിൽ .വടക്കേതിൽ സി.കെ.സുനിൽകുമാർ (53) എന്ന ഓട്ടോഡ്രൈവർക്കാണ് . ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം.വ്യാഴാഴ്ച രാവിലെ പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്പറുകൾ ഒത്തുനോക്കിയെങ്കിലും ഒന്നുമില്ലെന്നുകണ്ടു ടിക്കറ്റ് കുട്ടയിലിട്ടു. ഒന്നുകൂടി ഫലം നോക്കുന്നതിനിടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറിൽ കണ്ണുടക്കിയതാണു ഭാഗ്യമായത്. അതോടെയാണ് ചുരുട്ടിക്കളഞ്ഞതു വലിയ ഭാഗ്യമാണെന്നു തിരിച്ചറിഞ്ഞത്. വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയിരിക്കുമ്പോഴാണു സുനിൽകുമാറിനെ ഭാഗ്യം കടാക്ഷിച്ചത്.
സമ്മാനമില്ലെന്നുകരുതി വലിച്ചെറിഞ്ഞു;കോട്ടയത്തെ ഭാഗ്യവാന് ഒരുകോടി ലോട്ടറിയടിച്ചു

