ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ യുവതിയാണ് ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചത്. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ നേഹ പത്മയാണ് (42) മരിച്ചത്.അവധി ദിവസം ബര്‍ദുബൈയില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു നേഹ. ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കാനായില്ല. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണില്‍ തുടര്‍ന്നിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികമായി മാഫ് ഫയറില്‍ ജോലിചെയ്യുന്ന നേഹ നന്നായി മലയാളം സംസാരിക്കുന്നതിനാല്‍ നിരവധി മലയാളികള്‍ സുഹൃത്തുക്കളായുണ്ട്. ഷാര്‍ജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.ഭര്‍ത്താവ് പുതി സൂര്യ കാര്‍ട്ട്ലിയന്‍ ടവര്‍ ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. മകന് പുതി ആദിത്യ അമേരിക്കയിലും, മകള്‍ മഹിത ഇന്ത്യയിലും വിദ്യാര്‍ഥികളാണ്.
യുവതി റോഡിൽ കുഴഞ്ഞു വീണു മരിച്ചു; ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം

