നവകേരള നിർമ്മിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിലുണ്ടായ വികസന മുന്നേറ്റങ്ങളെകുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഓരോ മണ്ഡലങ്ങളിലേക്കും എത്തിച്ചേരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബർ 24 വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ ആരംഭിക്കും. രാവിലെ ഒൻപത് മണിയ്ക്ക് വടകര പ്രഭാതയോഗം (വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര), 11 മണി നാദാപുരം, 3 മണി കുറ്റ്യാടി, വൈകീട്ട് 4.30 പേരാമ്പ്ര, ആറ് മണി വടകര എന്നിങ്ങനെയാണ് ജില്ലയിലെ ആദ്യദിവസം. നവംബർ 25 ശനി 9 മണിയ്ക്ക് കോഴിക്കോട് പ്രഭാതയോഗം (കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ), 11 മണി കൊയിലാണ്ടി, 3 മണി ബാലുശ്ശേരി, വൈകീട്ട് 4.30 എലത്തൂർ, വൈകീട്ട് ആറ് മണി കോഴിക്കോട് നോർത്തും സൗത്തും.നവംബർ 26 ഞായർ രാവിലെ 9യ്ക്ക് മണി താമരശ്ശേരി പ്രഭാതയോഗം (തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, ബേപ്പൂർ), 11 മണി തിരുവമ്പാടി, 3 മണി കൊടുവള്ളി, വൈകീട്ട് 4.30 കുന്നമംഗലം, വൈകിട്ട് ആറ് മണിയ്ക്ക് ബേപ്പൂർ എന്നിങ്ങനെയാണ് ജില്ലയിലെ പരിപാടികൾ.നവകേരള സദസ്സുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗങ്ങൾക്ക് ഒക്ടോബർ 16 ന് ബേപ്പൂർ നിയോജക മണ്ഡലത്തിൽ തുടക്കമാവും. ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാല് മണിക്ക് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോഴിക്കാട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം അന്ന് വൈകീട്ട് 6.30 ന് കോഴിക്കോട് ടൗൺ ഹാളിൽ ചേരും. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എലത്തൂർ മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം നന്മണ്ട 13 ൽ 16ന് വൈകീട്ട് നാലു മണിക്ക് ചേരും. കുറ്റ്യാടി മണ്ഡലത്തിലെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അന്ന് വൈകീട്ട് നാലു മണിക്ക് സംഘാടക സമിതി രൂപീകരണ യോഗം ചേരും. ബാലുശ്ശേരി മണ്ഡലത്തിൽ ഒക്ടോബർ 17 ന് വൈകീട്ട് മൂന്ന് മണിക്ക് ഗോകുലം കൺവെൻഷൻ സെന്ററിലും പേരാമ്പ്ര മണ്ഡലത്തിൽ വൈകീട്ട് നാല് മണിക്ക് സുരഭി ഓഡിറ്റോറിയത്തിലും സംഘാടക സമിതി രൂപീകരണ യോഗം ചേരും. കൊയിലാണ്ടി മണ്ഡല സംഘാടക സമിതി യോഗം ഇ എം എസ് ടൗൺ ഹാളിൽ 17ന് വൈകീട്ട് നാലു മണിക്ക് നടക്കും. നാദാപുരം മണ്ഡലത്തിൽ 17ന് വൈകീട്ട് നാലിന് നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് യോഗം.ഒക്ടോബർ 18 ന് വൈകീട്ട് നാല് മണിക്ക് കുന്ദമംഗലം ബ്ലോക്ക് രാജീവ്ഗർ ഓഡിറ്റോറിയത്തിൽ കുന്ദമംഗലം മണ്ഡലതല സംഘാടക സമിതി യോഗം ചേരും. വടകര മണ്ഡലതല സംഘാടക സമിതി യോഗം ഒക്ടോബർ 19 ന് വൈകീട്ട് നാലിന് ടൗൺഹാളിൽ നടക്കും.തിരുവമ്പാടി മണ്ഡല സംഘാടക സമിതി യോഗം ഒക്ടോബർ 20 ന് മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിലും കൊടുവള്ളി മണ്ഡലത്തിൽ വൈകീട്ട് നാലു മണിക്ക് കൊടുവള്ളി കമ്യൂണിറ്റി ഹാളിലും ചേരും ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നവകേരള സദസ്സിനു നേതൃത്വം വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ വകുപ്പുകളിലെ ഉദ്യോസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.മണ്ഡലം സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസ മര സേനാനികള്‍, മറ്റു മുതിർന്ന പൗരന്മാർ , വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരന്മാർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, വിവിധ സംഘടനാ പ്രതി നിധികള്‍, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വികസന മുന്നേറ്റങ്ങളെകുറിച്ച് സംവദിക്കാം ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക്

