Entertainment Kerala

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; ടൂർണമെന്റ് ഗോവയിൽ വച്ച്

നിജോ ഗിൽബെർട്ട് ക്യാപ്റ്റൻ ആയുള്ള സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒമ്പത് മുതൽ ഗോവയിലാണ് ടൂർണമെന്റ് നടക്കുക. ഒക്ടോബർ 11-ന് ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ ആണ് നേരിടുന്നത്. ജമ്മു കശ്മീർ, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിൽ ഉണ്ട്. ഏഴുതവണ ചാമ്പ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായി തന്നെയാണ് ഗോവയിലേക്കെത്തുന്നത്. ഡിഫൻഡർ ജി. സഞ്ജുവാണ് വൈസ് ക്യാപ്റ്റൻ. 2018-ൽ ടീമിന് കിരീടം നേടിക്കൊടുത്ത സതീവൻ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്.

കേരള ടീം:

ഗോൾകീപ്പർമാർ:

മുഹമ്മദ് അസ്ഹർ, സിദ്ധാർഥ്, രാജീവൻ, നിഷാദ്

ഡിഫൻഡേഴ്‌സ്:

ബെൽജിൻ ബോൽസ്റ്റർ, സഞ്ജു ജി, ഷിനു ആർ, മുഹമ്മദ് സലീം, നിതിൻ മധു, സുജിത് ആർ, ശരത് കെ.പി

മിഡ്ഫീൽഡർമാർ:

നിജോ ഗിൽബെർട്ട്, അർജുൻ വി, ജിതിൻ ജി, അക്ബർ സിദ്ദീഖ്, റാഷിദ് എം, റിസുവാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീം

സ്‌ട്രൈക്കർമാർ
ജുനൈൻ, സജീഷ് ഇ, മുഹമ്മദ് ആഷിഖ്, നരേഷ് ബി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!