തിരുവനന്തപുരം: പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും സാമൂഹിക ശുചിത്വത്തിൻ്റെ അവബോധവും നൽകി സായി എൽ എൻ സി പി ഇ സ്വച്ഛത ശ്രമദാൻ സംഘടിപ്പിച്ചു . എൽ എൻ സിപിയിലെ കായിക താരങ്ങളും കായിക അധ്യാപകരും പരിശീലകരും അനധ്യാപകരും ഉൾപ്പെടെ ഉള്ളവർ ചേർന്ന് തുമ്പ കടപ്പുറം ശുചിയാക്കി.
സായി എൽ എൻസിപി ഇ പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ , അന്താരാഷ്ട്ര കായിക താരം ആരോക്യ രാജീവ്, അക്കാദമിക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത , അസോസിയേറ്റ് പ്രഫസർ ഡോ. ലാംലുൻ ബുറിൽ അടക്കമുള്ളവർ സ്വച്ഛത ശ്രമദാന്റെ ഭാഗമായി. രാവിലെ 10 മണി മുതൽ 11 മണി വരെ ആയിരുന്നു സ്വച്ഛത ശ്രമദാൻ സംഘടിപ്പിച്ചത്.
പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ;സായ് LNCPE സ്വച്ഛത ശ്രമദാൻ സംഘടിപ്പിച്ചു

