ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് പനങ്ങാട് നോർത്തിൽ നീരാടി മല കോളനിയിൽ ഉണ്ണീരി എന്നയാളുടെ ഏകദേശം 51 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട ഓണിപ്പറമ്പിൽ ബാബു (45) എന്നയാളെയും രക്ഷപ്പെടുത്താൻ ഇറങ്ങിയ നാട്ടുകാരായ ‘പ്രഭാകരൻ, മനോജ്, സുബീഷ്, സുജേഷ് എന്നിവരെയുമാണ് നരിക്കുനിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്. കിണർ വൃത്തിയാക്കാൻ ഇറങ്ങവെ കയർപൊട്ടി ബാബു കിണറിലേക്ക് വീഴുകയായിരുന്നു.

ഫയർ & റെസ്ക്യൂ ഓഫീസർ എ. നിപിൻദാസ് കിണറ്റിലിറങ്ങി വളരെ സാഹസികമായാണ് ബാബുവിനെ കിണറിൽ നിന്നും പുറത്തെടുത്തത്. നട്ടെല്ലിന് പരിക്കേറ്റെന്ന സംശയത്താൽ സ്ട്രക്ചറിൽ കെട്ടി കിണറിന് സമാന്തരമായി ഉയർത്തിയാണ് ബാബുവിനെ പുറത്തെടുത്തത്. നരിക്കുനി അഗ്നി രക്ഷാ നിലയം അസി. സ്റ്റേഷൻ ഓഫീസർമാരായ POവർഗ്ഗീസ്, MK അബ്ദുൾ നാസർ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ Mമജീദ്, TM വിനോദ് കുമാർ, MS ഹരീഷ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ VK സിധീഷ്, Rജിനേഷ്, ഹോം ഗാർഡുമാരായ VK പ്രകാശൻ, Kഅനിൽകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

