National News

ഗർഭിണിയായ യുവതിയെ ജീവനോടെ കത്തിച്ചു; അമ്മയും സഹോദരനും കസ്റ്റഡിയിൽ

ഗർഭിണിയായ യുവതിയെ ജീവനോടെ അമ്മയും സഹോദരനും കൂടി കത്തിച്ചു. അവിവാഹിതയായ യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപാതക ശ്രമം. സംഭവത്തിൽ, യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തർപ്രദേശിലെ ഹാപൂരിലെ നവാദ ഖുർദ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതേ ഗ്രാമത്തിലെ യുവാവുമായി അടുപ്പത്തിലായ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതി ഗർഭിണിയാണെന്ന വിവരമറിഞ്ഞ വീട്ടുകാർ യുവതിയെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.

വ്യാഴാഴ്ച അമ്മയും സഹോദരനും ചേർന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് (ഹാപൂർ) രാജ്കുമാർ അഗർവാൾ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!