Kerala

നിരീക്ഷണ ക്യാമറയില്‍ കുടുങ്ങി പുലി;മൂങ്കലാറില്‍ കൂടൊരുക്കി വനംവകുപ്പ്

ഇടുക്കി വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികുടാൻ കൂട് സ്ഥാപിച്ചു. ആറു മാസത്തിൽ അധികമായി വണ്ടിപെരിയാർ മൂങ്കലാർ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ട്. നിരവധി വളർത്ത് മൃഗങ്ങളെ പുലി ആക്രമിച്ചു കൊന്നിരുന്നു. മൂങ്കലാറിൽ നിന്നും ആട്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു.പല തവണ തോട്ടം തൊഴിലാളികൾ പുലിയെ നേരിട്ട് കാണുകയും ചെയ്തു. പുലിയുടെ സാന്നിധ്യം മൂലം തോട്ടങ്ങളിൽ ജോലിയ്ക്ക് പോകാൻ പോലും തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. പല തവണ പുലിയുടെ സാന്നിധ്യം അറിയിച്ചെങ്കിലും മേഖലയിൽ സന്ദർശനം നടത്തിയതല്ലാതെ വനം വകുപ്പ് തുടർ നടപടികൾ സ്വികരിച്ചിരുന്നില്ല. ഇതേ തുടർന്ന് ജനരോക്ഷം ശക്തമായത്തോടെയാണ് മേഖലയിൽ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. ഇതില്‍ പുലിയെ കണ്ടതിനേ തുടർന്നാണ് നിലവിൽ കൂട് സ്ഥാപിച്ചിരിക്കുന്നത്.വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി കാണാതാകുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയതോടെ വനംവകുപ്പ് ഏഴോളം നിരീക്ഷണ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. ഒന്നിലധികം പുലികള്‍ ഉണ്ടോയെന്നും നിരീക്ഷണം നടത്തുന്നുണ്ടെന്ന് വനംവകുപ്പ് വിശദമാക്കിയിരുന്നു. ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പികെ വിനോദ്, ജെ വിജയകുമാര്‍ എന്നിവരുടെ സംഘമാണ് മേഖലയില്‍ ക്യാമറ സ്ഥാപിച്ചത്.അതേസമയം ഒന്നരമാസമായി പനവല്ലിയുടെ ഉറക്കം നഷ്ടപ്പെടുത്തിയ കടുവയെ മയക്കുവെടിവയ്ക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. വനംവകുപ്പിന്റെ വെറ്റിനറി ടീം രാവിലെ പത്തുമണിയോടെ പനവല്ലിയിൽ എത്തും. ഇതിനു ശേഷമാകും തുടർനടപടികൾ. മൂന്ന് കൂട്, 30 ക്യാമറകൾ, വനംവകുപ്പ് പരിശോധന ഇവയിലൊന്നും കടുവ കുടുങ്ങാതെ വന്നതോടെയാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് എത്തുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!