Kerala

വിഴിഞ്ഞം തുറമുഖത്തിൻ്റെ ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ലോ​ഗോ പ്രകാശനം നടന്നത്. ‘വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം’ എന്നാണ് തുറമുഖത്തിന്‍റെ പേര്.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണിതെന്നും പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈന്‍ ട്രാന്‍ഷിപ്പ് രംഗത്ത് അനന്തസാധ്യതകള്‍ തുറന്നുകിട്ടുമെന്നും ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരത്തില്‍ ആദ്യ ചരക്കുകപ്പല്‍ വിഴിഞ്ഞത്തെത്തും എന്നത് എല്ലാ മലയാളികളേയും ആഹ്ലാദിപ്പിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ നാലിനാണ് ആദ്യ കപ്പല്‍ തുറമുഖത്തെത്തുക. അദാനി പോര്‍ട്ട്‌സാണ് വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നത്. 2015-ലാണ് തുറമുഖത്തിന്റെ തറക്കല്ലിട്ടത്. 1,000 ദിവസത്തിനകം നിര്‍മാണപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇത് നീണ്ടുപോകുകയായിരുന്നു. അടുത്ത വര്‍ഷത്തോടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ്‌ വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!