National

വിവാഹം കഴിഞ്ഞ് 3 മാസം, സ്വർണം കൊടുത്തില്ല; 22 കാരിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

ഒഡീഷയിൽ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ സോറഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭഗബൻപൂർ ഗ്രാമത്തിൽ കൊലപാതകം നടന്നത്. 22 വയസുകാരിയായാണ് കൊലപ്പെട്ടത്. സംഭവത്തിൽ 28 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന് കാണിച്ച് കോടല പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ വ്യാഴാഴ്ച റുഷികുല്യ നദിയിൽ നിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി. 22 കാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് കഷണങ്ങളാക്കി നദിയിലെറിഞ്ഞതായി യുവാവ് പൊലീസിനോട് സമ്മതിച്ചു.പ്രതി ഭാര്യയോട് സ്വർണ്ണാഭരണങ്ങള്‍ തനിക്ക് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ ആഭരണങ്ങള്‍ നൽകാൻ വിസമ്മതിച്ചു. ഇതിനെ ചൊല്ലി ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കിട്ടു. വാക്കേറ്റത്തിനൊടുവിൽ പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിക്കരയിലെത്തിച്ചു. തുടർന്ന് കോടാലികൊണ്ട് ഭാര്യയുടെ ശരീരം വെട്ടിമുറിച്ച് അഞ്ച് കഷ്ണങ്ങളാക്കി നദിയിലേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ സ്വർണാഭരണങ്ങൾ വിറ്റ് ബിസിനസ് തുടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച കൊലപാതകം നടത്തിയ ശേഷം പിറ്റേദിവസം ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. മൃതദേഹം വെട്ടിമുറിക്കാനുപയോഗിച്ച കോടാലി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങൾകണ്ടെത്തിയ ശേഷം വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ ശരീരഭാഗങ്ങള്‍ക്കായി ഫയർഫോഴ്സ് നദിയിൽ തെരച്ചിൽ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!