തിരുവനന്തപുരം∙ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച സാധാരണ പെയ്യുന്നതിലും 92% മഴ അധികം ലഭിച്ചെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ഈ മാസം 7 മുതൽ 13 വരെ 65.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 125.6 മില്ലിമീറ്റർ മഴ ലഭിച്ചു.സെപ്റ്റംബറിൽ മികച്ച മഴ ലഭിച്ചതോടെ കാലവർഷക്കണക്കിൽ മഴക്കുറവ് 41% ആയി കുറഞ്ഞു. ഓഗസ്റ്റ് അവസാനം 48% മഴക്കുറവ് ഉണ്ടായിരുന്നു.
ശക്തമായ ന്യൂനമർദം മധ്യപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറീപ്പ്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഗുജറാത്ത് രാജസ്ഥാൻ മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.