International

89 കോടിയുടെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ലയണൽ മെസ്സി

ഫ്ലോറിഡ-ഫ്ലോറിഡയിൽ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി, ‌അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി ഫോർട്ട് ലൗഡർഡെയ്‌ലിലെ ജലാശയത്തിനു മുന്നിലുള്ള ബംഗ്ലാവിന് 10.75 ദശലക്ഷം ഡോളറിനാണ് വില (ഇന്ത്യൻ രൂപ ഏകദേശം 89.2 കോടി) മെസ്സി വാങ്ങിയത്. 10,500 ചതുശ്രയടി വിസ്തീര്‍ണമുള്ള വസതിയിൽ 8 ബെഡ്‌ റൂമും ഇറ്റാലിയൻ രീതിയിൽ നിർമ്മിച്ച അടുക്കളയുമാണുള്ളത് കൂടാതെ മൂന്ന് കാർ ഗാരിജുകളും സ്വിമ്മിങ് പൂളുമുണ്ട്.

ജൂൺ 2023 ലാണ് പിഎസ്ജിയിൽനിന്ന് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസ്സി എത്തിയത്. സെപ്റ്റംബർ 17നാണ് ഇന്റർ മയാമിയുടെ അടുത്ത മേജർ ലീ​ഗ് സോക്കർ (എംഎൽഎസ്) മത്സരം. മേജർ ലീ​ഗിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന അത്‌ലാന്റ യുണൈറ്റഡാണ് എതിരാളികൾ. എംഎൽഎസിൽ ഇന്റർ മയാമി 14-ാം സ്ഥാനത്ത് തുടരുകയാണ്. അവശേഷിക്കുന്ന എട്ട് മത്സരങ്ങളിൽനിന്ന് ആദ്യ ഒൻപതിൽ എത്തിയാൽ മാത്രമേ മയാമിക്ക് അടുത്ത റൗണ്ടിൽ പ്രവേശിക്കാനാവൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!