സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചേക്കും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരും.
മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർസസാധ്യത നിലനിൽക്കുന്നു.
മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി രണ്ട് ദിവസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും.
മലയോര മേഖലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിലും ജാഗ്രതാ നിർദേശമുണ്ട്