National News

രാജസ്ഥാനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പരാതി വ്യാജമെന്ന് പോലീസ്

രാജസ്ഥാനിലെ ഭിൽവാരയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജമാണെന്ന് പോലീസ്. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും യുവാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് 25 കാരി പീഡന നാടകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

നടക്കാനിറങ്ങിയ തന്നെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയും നഗ്നയായി റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് യുവതി പറഞ്ഞിരുന്നത്. പ്രതികൾ തന്നെ മർദിച്ചെന്നും താൻ മാനസികരോഗിയാണെന്ന് കരുതി ആരും സഹായിച്ചില്ലെന്നും യുവതി ആക്ഷേപിച്ചു. യുവതി നഗ്നയായി റോഡരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

കസ്റ്റഡിയിലെടുത്ത യുവാക്കളെയും യുവതിയെയും ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പീഡന കഥ പുറത്തായത്. മൊബൈൽ ഫോണിലെ കോൾ റെക്കോർഡിംഗിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി സംസാരിച്ചതായും പണത്തിനായി കണ്ടുമുട്ടാൻ സമ്മതിച്ചതായും കണ്ടെത്തി. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. രാത്രി തങ്ങൾക്കൊപ്പം ചെലവഴിക്കാൻ യുവാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് തർക്കമുണ്ടായതായി.

വീട്ടിലേക്ക് മടങ്ങണമെന്ന് യുവതി വാശിപിടിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. തുടർന്ന് യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ച് വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരനോട് സഹായം തേടുകയായിരുന്നുവെന്ന്പോലീസ് പറഞ്ഞു. അന്യപുരുഷന്മാർക്കൊപ്പം പോയതറിഞ്ഞാൽ ഭർത്താവ് ഉപേക്ഷിച്ചു പോകുമോയെന്ന ഭയത്തിലായിരുന്നു പെൺകുട്ടി ഈ നാടകം കളിച്ചതെന്നും പോലീസ് പറഞ്ഞു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!