Trending

അറിയിപ്പുകൾ

നെടുങ്കണ്ടം പോളിടെക്നിക്കില്‍ ജീവനക്കാരുടെ ഒഴിവ്

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 13 ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. അന്നേദിവസം തന്നെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അപ്രന്റീസ് ട്രെയിനി അഭിമുഖവും നടത്തും. ബന്ധപെട്ട വിഷയത്തില്‍ ഐറ്റിഐ, എന്‍ടിസി, കെജിസിഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എല്‍സി എന്നിവയാണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ യോഗ്യത. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയ ഡിപ്ലോമയാണ് അപ്രന്റീസ് ട്രെയിനിക്കുള്ള യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04868-234082. വിശദ വിവരങ്ങള്‍ gptcnedumkandam.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

അറുപത് വയസ്സ് കഴിഞ്ഞവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരുമായ ഇടുക്കി ജില്ലയിലെ മുതിര്‍ന്ന വ്യക്തികള്‍ക്ക് കൃത്രിമ ദന്തനിര വെക്കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തെ മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരും 60 വയസ്സ് തികഞ്ഞവരുമായ പല്ലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുമുളളവര്‍, കൃത്രിമ പല്ലുകള്‍ വെക്കുന്നതിന് അനുയോജ്യമെന്ന് ഡെന്റിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭാഗികമായി മാത്രം പല്ലുകള്‍ മാറ്റി വെയ്ക്കുന്നതിന് പദ്ധതിയുടെ ആനുകുല്യം ലഭിക്കില്ല, അപേക്ഷകള്‍ സാമുഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ (www suneethi.sjd.kerala.gov.in) ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-228160

കള്ളുഷാപ്പ് വില്‍പന ഓണ്‍ലൈനായി നടത്തും

ജില്ലയിലെ തൊടുപുഴ, മൂലമറ്റം, ഉടുമ്പന്‍ചോല, കട്ടപ്പന, തങ്കമണി, ദേവികുളം, മറയൂര്‍, അടിമാലി, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നീ റേഞ്ചുകളില്‍ ഉള്‍പ്പെട്ട 43 ഗ്രൂപ്പുകളിലേക്കുള്ള 237 കള്ളുഷാപ്പുകളുടെ 2023-24, 2024-25, 2025-26 കാലയളവിലേക്കുള്ള വില്‍പ്പന ഓണ്‍ലൈനായി നടത്തും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ https://etoddy.keralaexcise.gov.in/ എന്ന വെബ്സൈറ്റ് മുഖേന സെപ്റ്റംബര്‍ 13 നുള്ളില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയ കള്ളുഷാപ്പുകളുടെ ഷോപ്പ് നമ്പര്‍, ഗ്രൂപ്പ് നമ്പര്‍, ഷോപ്പിന്റെ പേര്, റേഞ്ചിന്റെ പേര്, വാര്‍ഷിക വാടക തുക, വില്‍പനയില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത, അനുബന്ധ രേഖകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും (ഫോണ്‍: 04862-222493) ഇടുക്കി, തൊടുപുഴ, മൂന്നാര്‍, പീരുമേട്, ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും മറ്റ് എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. കള്ള് ഷാപ്പ് വില്‍പ്പന സംബന്ധിച്ച് തീയതി പിന്നീട് അറിയിക്കും.

തേക്ക് തടി ലേലം

ഇടുക്കി താലൂക്കില്‍ ഉപ്പുതോട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 37, സര്‍വെ നമ്പര്‍ 14ല്‍ ഉള്‍പ്പെട്ട 15 സെന്റ് വസ്തുവിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്നും മുറിച്ച് മാറ്റി ഇടുക്കി തഹസില്‍ദാര്‍ എല്‍സി 04/19 നമ്പറായി എല്‍സി കേസ് എടുത്ത് മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള എട്ട് തേക്ക് തടികള്‍ സെപ്റ്റംബര്‍ 29 ന് പകല്‍ 11 മണിക്ക് ഇടുക്കി താലൂക്ക് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലവ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസ്, ഇടുക്കി താലൂക്ക് ഓഫീസ്, ഉപ്പുതോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപ്പുതോട് വില്ലേജ് ഓഫീസറുടെ അനുമതിയോടെ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച തടികള്‍ പരിശോധിച്ച് ബ…

അപേക്ഷ ക്ഷണിച്ചു

ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി (യോഗ്യത : പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്), ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി ( യോഗ്യത : എസ് എസ് എൽ സി ), ലിഫ്റ്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9526415698, 8078073361

ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി : 30 വയസ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബർ 15. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക: 954495 8182.

വിൽപ്പന നടത്തുന്നു.

വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ഫിഷറീസ് ക്വാർട്ടർസ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജിൽ 142 /1 എ, 142/4ബി, 142/4 ബി2 എന്നീ സർവേ നമ്പരിൽപെട്ട 87 സെന്റ് ഭൂമിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയ 14 ഓളം മരങ്ങൾ (മഹാഗണി -1, പ്ലാവ് -2, പന – 6, മഴ മരം-1 തെങ്ങ്-3, ശീമക്കൊന്ന 1, മാവിന്റെ 2 ശാഖകൾ) എന്നിവ ലേലം / ക്വട്ടേഷൻ വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നു. പ്രസ്തുത മരങ്ങൾ നിലവിലുള്ള അവസ്ഥയിലും, സ്ഥലത്തും മറ്റുള്ള ഒന്നിനും കേടുപാടില്ലാതെ മുറിച്ചു കൊണ്ടുപോയി സ്ഥലം വൃത്തിയാക്കി ഇടുന്നതിനുമായി കോഴിക്കോട് ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് പരസ്യമായി ലേലം / ക്വട്ടേഷൻ ചെയ്യുന്നു. ലേലത്തിൽ / ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ ലേലം നടക്കുന്നതിനു രാവിലെ 10 മണിക്ക് മുൻപ് 1500 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. വെസ്റ്റ്ഹിൽ ചുങ്കത്ത് സ്ഥിതി ചെയ്യുന്ന ഫിഷറീസ് വകുപ്പ് ക്വാർട്ടേർസ് പരിസരത്തുള്ള വിവിധ തരത്തിലുള്ള മരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 238005

നിയമനം നടത്തുന്നു

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ മായനാട് പ്രവർത്തിക്കുന്ന ഗവ.ആശാഭവനിലക്ക് ജെ പി എച്ച് എൻ, മൾട്ടി ടാസ്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ (രണ്ടും സ്ത്രീകൾ) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന/കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : ജെ പി എച്ച് എൻ, ഡിപ്ലോമയും പ്രവർത്തി പരിചയവും. മൾട്ടി ടാസ്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ : എട്ടാംതരം വിദ്യാഭ്യാസ യോഗ്യതയും, ഭിന്നശേഷി പരിചരണത്തിൽ മുൻപരിചയവും വേണം. ഭക്ഷണം പാചകം ചെയ്യുന്നതിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 18 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2358876

ഐ ടി ഐ പ്രവേശനം

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യിൽ 2023 വർഷത്തിൽ വിവിധ എൻ.സി.വി.ടി. ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനത്തിന് അസൽ സർട്ടിഫിക്കറ്റുമായി നേരിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അവസാന തിയ്യതി :സെപ്റ്റംബർ 13. കൂടുതൽ വിവരങ്ങൾക്ക് : 0495-2373976

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അഭ്യസ്ത വിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക്‌ തൊഴിൽ പരിചയം എന്ന പദ്ധതി പ്രകാരം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നഴ്സിംഗ് ഓഫിസർ, ഫാർമസിസ്റ്റ് ഗ്രേഡ് 2, ലാബ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിൽ പ്രതിമാസ സ്റ്റൈപ്പന്റോടെ അപ്രന്റീസ്ഷിപ്പ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികക്കും പി.എസ്.സി. നിശ്ചയിച്ച യോഗ്യതയുള്ള 18 നും 41വയസ്സിനും ഇടയിൽ പ്രായമുള്ള ജില്ലയിലെ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത, ജാതി, പ്രായം, താമസം മുതലായവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 20 നുള്ളിൽ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370379

ടെണ്ടറുകൾ ക്ഷണിച്ചു

കുന്ദമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഒരു വർഷത്തേക്ക് വാഹനം വാടകക്ക് നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച് ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2800682

സ്പോട്ട് അഡ്മിഷൻ

മലാപ്പറമ്പിലെ ഗവ:വനിതാ പോളിടെക്നിക് കോളേജിൽ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (2 ഒഴിവ്), ഇലക്ട്രോണിക്സ് എൻജിനീയറിംഗ് (10 ഒഴിവ്) എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 11 ന് രാവിലെ 9.30 മുതൽ 10.30 വരെ പേര് രജിസ്റ്റർ ചെയ്ത് പ്രവേശന നടപടികളിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370714

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 11ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അഡ്മിഷൻ കൗൺസിലർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ് ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ (യോഗ്യത : ബിരുദം), എം.എസ്. ഓഫീസ് ഫാക്കൽറ്റി (യോഗ്യത: ബികോം / എം.കോം), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, സെയിൽസ് എക്സിക്യൂട്ടീവ്, സോഫ്റ്റ് സ്കിൽ ട്രെയിനർ ( തൊഴിൽ പരിചയത്തിന്റെ അടിസ്ഥാനത്തിൽ), ആമസോൺ ഡെലിവറി എക്സിക്യൂട്ടീവ് (യോഗ്യത : ഡ്രൈവിങ് ലൈസൻസ്/ സ്മാർട്ട് ഫോൺ) തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്.
തസ്തികകളുടെ കൂടുതൽ വിവരങ്ങൾക്ക് : 0495 2370176

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!