ചുമരിൽ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് 2വയസ്സുകാരൻ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് അപകടം നടന്നത്
കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീണാണ് കുട്ടി മരിച്ചത്
കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും